യു.പിയിലെയും ഉത്തരാഖണ്ഡിലെയും മദ്രസ്സകളില്‍ നിലവിലുള്ള പാഠ്യപദ്ധതികള്‍ക്കൊപ്പം സംസ്കൃതവും പഠിപ്പിക്കുന്നു. മദ്രസ്സ നടത്തിപ്പുകാര്‍ തന്നെയാണ് ഈ നീക്കത്തിന് മുന്‍കൈ എടുത്തത്. ‘ഒരു ആധുനിക സ്ഥാപനമാണ് ഈ മദ്രസ്സ. ഉത്തര്‍ പ്രദേശ് എജ്യുക്കേഷന്‍ ബോര്‍ഡിന്റെ കീഴിലാണ് ഈ മദ്രസ്സ പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങളോടൊപ്പം സംസ്കൃതവും ഇവിടെ പഠിപ്പിക്കുന്നു. അഞ്ചാം ക്ലാസിന്റെ മുകളിലുള്ള കുട്ടികള്‍ക്കാണ് സംസ്കൃത് പഠനം നല്‍കുന്നത്. ഇതില്‍ കുട്ടികള്‍ സന്തുഷ്ടരാണ്. അവരുടെ മാതാപിതാക്കളാരും തന്നെ ഇതില്‍ വിരോധം പ്രകടിപ്പിട്ടില്ല.’-ഇതായിരുന്നു ഗൊരഖ്പൂരിലെ ദാരുള്‍ ഉലൂം ഹുസൈനിയ എന്ന മദ്രസ്സയുടെ പ്രിന്‍സിപ്പലായ ഹാഫിസ് നസ്രെ ആലം പറഞ്ഞത്.
ഉത്തരാഖണ്ഡിലുള്ള ഡെഹ്രാഡൂണ്‍, ഹരിദ്വാര്‍, നൈനീതാല്‍, ഉദ്ധം സിംഗ് നഗര്‍ എന്നീ ജില്ലകളിലെ മദ്രസ്സകളില്‍ സംസ്കൃതം പഠിപ്പിക്കാന്‍ ഡിസംബര്‍ 2017ല്‍ മദ്രസാ വെല്‍ഫെയര്‍ സൊസൈറ്റി തീരുമാനിച്ചിരുന്നു. 25,000ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ മദ്രസ്സകളില്‍ പഠിക്കുന്നുണ്ട്. ‘ആയൂര്‍വേദത്തിന്റെ അടിത്തറ സംസ്കൃതത്തിലാണ്. യോഗയ്ക്കും ആയൂര്‍വേദത്തിനും ഇപ്പോള്‍ ആവശ്യമേറെയാണ്. സംസ്കൃതം പഠിക്കുന്നത് വഴി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴില്‍ നേടാന്‍ സാധിക്കും.’-സൊസൈറ്റിയുടെ ചെയര്‍മാനായ സിബ്തെ നബി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഔദ്യോഗിക ഭാഷ സംസ്കൃതമാണ്.
Discussion about this post