തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതി രക്ഷപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ വെട്ടുതുറ സ്വദേശി അനൂപാണ് രക്ഷപ്പെട്ടത്.
വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു അനൂപ് രക്ഷപ്പെട്ടത്. വലിയതുറ പോലീസാണു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. രക്ഷപ്പെട്ട അനൂപിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
Discussion about this post