തന്നെ തടഞ്ഞത് ബിജെപിക്കാരല്ലെന്ന് വരാപ്പുഴയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കുഞ്ഞിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവാവിന്റെ വെളിപ്പെടുത്തല്‍. തന്നെ തടഞ്ഞതും മര്‍ദ്ദിച്ചതും ബിജെപിക്കാരല്ലെന്ന് ഷാഫി പറയുന്നു. ജനം ടിവിയാണ് വെളിപ്പെടുത്തല്‍ പുറത്തു വിട്ടത്.
പ്രദേശത്തെ മറ്റ് ചിലരാണ് തന്നെ തടഞ്ഞതെന്നും ഷാഫി പറയുന്നു.ബിജെപി പ്രവര്‍ത്തകരും, പോലിസുമാണ് തന്നെ കടന്നു പോകാന്‍ വഴിയൊരുക്കിയത്. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നുവെന്നും ഷാഫി പറയുന്നു.
വരാപ്പുഴയില്‍ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഷാഫിയെ ചിലര്‍ തടയുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാര്‍ട്ടിക്കാരല്ല ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന വിശദീകരണവുമായി ബിജെപി പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു.
Discussion about this post