ഡല്‍ഹി: ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം സമ്മാനിക്കുന്ന ഏറ്റവും വലിയ ബഹുമതി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം അന്തരിച്ച നടന് വിനോദ് ഖന്നയ്ക്ക്. പുരസ്കാരം ദാദാസാഹിബ് പുസ്കാരം ബഹുമതിക്ക് അര്‍ഹനായ 49-ാം വ്യക്തിയാണ് വിനോദ് ഖന്ന. നാല് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിനോദ് ഖന്നയ്ക്ക് അവാര്‍ഡ് നല്കാന് തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അസുഖങ്ങളെ തുടര്‍ന്ന് 2017 ഏപ്രില്‍ 27-നാണ് വിനോദ് ഖന്ന മരിച്ചത്. അമര്‍ അക്ബര്‍ അന്തോണിയും ഖുര്‍ബാനിയും അടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ച വിനോദ് ഖന്ന 1980 മുതല്‍ ദീര്‍ഘകാലം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് സിനിമയില്‍ മടങ്ങിയെത്തിയപ്പോഴും ശ്രദ്ധേയ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പുരസ്കാര ലഭ്യതയില്‍ സന്തോഷമുണ്ടെന്ന് വിനോദ് ഖന്നയുടെ മകന് രാഹുല്‍ ഖന്ന ട്വീറ്റ് ചെയ്തു. രാജ്യത്തെ പരമോന്നത സിനിമ പുരസ്കാരം പിതാവിന് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Discussion about this post