കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവെ എന്ന ആശയത്തിന് ചിലവ് അധികമായത് കൊണ്ട് പദ്ധതി നടക്കില്ലായെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. രണ്ട് പേരും നടത്തിയ കൂടിക്കഴ്ചയിലാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കാന്‍ 65 ലക്ഷം രൂപയാണ് ചിലവെങ്കില്‍ അത് കേരളത്തിലെത്തുമ്പോള്‍ വര്‍ധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിലയിടത്ത് നിന്നും പ്രതിഷേധം ഉയരുന്നത് കൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കാനാവില്ലായെന്ന് പിണറായി വിജയന് പറഞ്ഞു. എതിര്‍പ്പുകള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഭാവി തലമുറയെ മുന്നില്‍ കണ്ട് കൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം നടത്തുന്നവര്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അല്ലായെന്നും അവര്‍ക്ക് മറ്റ പല താല്‍പര്യങ്ങളുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post