കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്ന് സ്വര്‍ണ്ണം കൂടി നേടിയിരിക്കുകയാണ്. രണ്ടും ബോക്സിങ്ങിലാണ് ഇന്ത്യ നേടിയിട്ടുള്ളത്. മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരമായ ക്രിസ്റ്റീന ഒക്കുഹാരയെ തോല്പിച്ചാണ് സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 52 കിലോഗ്രാമില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണ്ണം നേടി. ശ്രീലങ്കയുടെ എം.ഇഷാന്.ബന്ദാരയെ തോല്പിച്ചാണ് ഗൗരവ് സോളങ്കി സ്വര്‍ണ്ണം നേടിയത്. അതേസമയം ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ സഞ്ജീവ് രാജ്പുത്തും സ്വര്‍ണം നേടി. ഇതുകൂടാതെ പുരുഷന്മാരുടെ 49 കിലോ വിഭാഗത്തില്‍ ഇന്തയുടെ അമിത് പങ്കല്‍ വെള്ളി നേടി.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20 ആയിരിക്കുകയാണ്.
Discussion about this post