സുരക്ഷയുടെ കാര്യത്തില്‍ 50 കോല്ലത്തിനിടെ ഏറ്റവും നല്ല പ്രകടനം 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കാഴ്ച വെച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 30 വരെയുള്ള കണക്കനുസരിച്ച് 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 73 അപകടങ്ങളെ സംഭവിച്ചിട്ടുള്ളു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 104 ആയിരുന്നു.
ഇതിന് പ്രധാന കാരണം ട്രാക്ക് പുതുക്കലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 4,405 കിലോമീറ്ററുകളോളമുള്ള ട്രാക്കുകളാണ് റെയില്‍വെ പുതുക്കിയത്. നടപ്പ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 4000 കിലോമീറ്റര്‍ ആയിരുന്നു. ഇതുകൂടാതെ ട്രെയിനുകള്‍ ഓടിയ ദൂരവും ഇക്കോല്ലം കൂടുതലാണ്. 117 കോടിയോളം കിലോമീറ്ററുകള്‍ ഇന്ത്യയിലുള്ള ട്രെയിനുകള്‍ ഇക്കൊല്ലം ഓടി.
ആള്ക്കാര് മരിച്ചതൊ ആള്‍ക്കാര്‍ക്ക് പരിക്ക് പറ്റിയതായൊ ഉള്ള സംഭവങ്ങളും ഇക്കൊല്ലം കുറവാണ്. 2017-2018ല്‍ 254 പേര്‍ക്കായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ കൊല്ലം ഈ സംഖ്യ 607 ആയിരുന്നു. ട്രെയില്‍ പാളം തെറ്റുന്ന സംഭവങ്ങളും ഇക്കൊല്ലം കുറവായിരുന്നു. 54 ട്രെയിനുകള്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പാളം തെറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം 78 ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു.
Discussion about this post