ഹൈദരാബാദ്: ആദിത്യയെന്ന ദളിത് യുവാവിനെയും തോളിലേറ്റി രംഗരാജന് എന്ന പൂജാരി രംഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം താണ്ടി. ഗോപുരം മുതല്‍ കൊടിമരം വരെ നടന്നപ്പോള്‍ ഭക്തജന കൂട്ടത്തിന്റെ ആര്‍പ്പുവിളികളായിരുന്നു മുഴങ്ങിക്കേട്ടത്. കൈയടിച്ച് ആഘോഷിച്ചാഹ്ലാദിച്ചു. ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്രമായിരുന്നില്ല അത്. ആധുനിക കാലത്തിനുള്ള ഒരു മികച്ച സന്ദേശം നല്‍കുക കൂടിയായിരുന്നു.
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തില്‍പ്പെട്ട 25 വയസുകാരനെ തെലങ്കാനയിലെ ചില്‍ക്കുര്‍ ബാലാജി ക്ഷേത്രത്തിലെ ബ്രാഹ്മണ പൂജാരി സി.എസ്. രംഗരാജന് തോളിലേറ്റി ക്ഷേത്രമതില്‍ക്കെട്ട് കടന്നപ്പോള്‍ ഉടഞ്ഞ് വീണത് കാലങ്ങളായി നിലനിന്ന മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു.
2700 വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിലനിന്നിരുന്ന ഈ ആചാരത്തിന്റെ് പേര് മുനിവാഹന സേവ എന്നാണ. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തര്‍ സാക്ഷിയായി.്നാദസ്വരവും തകിലും വാദ്യങ്ങളും മുഴങ്ങി, പൂജാരി ദലിതനെ തോളിലേറ്റി ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കടത്തി.
സി. എസ്. രംഗ രാജന് പറയുന്നതിങ്ങനെ: ഒസ്മാനിയ സര്‍വകലാശാലയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാന്‍ മുനിവാഹന യാത്ര ഓര്‍മ്മിച്ചു. അത് നടപ്പാക്കാന്‍ തീരുമാനിച്ചു.
ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജന് പറയുന്നു : പിന്നാക്ക വിഭാഗത്തിന്റെ സംഘടനയെ ഞാന്‍ സമീപിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രിയമേറെ ആയതിനാല്‍ ഭാരം കുറഞ്ഞ ഒരാളെ നിങ്ങള്‍ തന്നെ നിശ്ചയിച്ചു തരാന്‍ പറഞ്ഞു. അങ്ങനെയാണ് വിശ്വാസിയും ഭക്തനുമായ ആദിത്യ വന്നത്.
സര്‍വരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധര്‍മ്മ പ്രചാരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാര്‍ഗ്ഗത്തിന്റെ ആചാര്യനും സര്‍വ്വധര്‍മ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജന് പറഞ്ഞു.
ആദിത്യക്ക് പറയാനുള്ളത്: എന്റെ ഭാഗ്യമാണ് ഇതിന് എന്നെ തിരഞ്ഞെടുത്തത്. ഇത് ജാതിപ്പേരില്‍ രാജ്യത്തുള്ള വിഭാഗീയത ഇല്ലാതാക്കാന്‍ പ്രേരണയും. ക്ഷേത്രത്തില്‍ പിന്നാക്കക്കാരെ കയറ്റാതെ മാറ്റി നിര്‍ത്തുന്ന സംഭവങ്ങളുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്. ഇത്തരം ആചാരങ്ങള്‍ ആഘോഷമാക്കി അത്തരം വിലക്കുകള്‍ ഇല്ലാതാക്കണം. ഇത് നല്ല സന്ദേശമാണ്.
എന്നെ ഇതിന് നിശ്ചയിച്ച ശേഷം ഞാന്‍ ഗുരുവില്‍ നിന്ന് ക്ഷേത്രാചാരമര്യാദകളും ആചാരങ്ങളുമെല്ലാം മനസിലാക്കി. ബ്രഹ്മചര്യ ജീവിതം നയിച്ചു. ഈ ചടങ്ങിന്റെ സന്ദേശം എല്ലായിടത്തും എത്തണം, ആദിത്യ പറന്നു. ചിക്കുര്‍ ബാലാജി ക്ഷേത്ര മുഖ്യ പൂജാരി സൗന്ദര്രാജന് ( രംഗരാജന്റെ അച്ഛന് ) ക്ഷേത്ര ട്രസ്റ്റിമാര്‍, തെലങ്കാന സംസ്ഥാന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post