പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനികരുടെ വേഷത്തില്‍ വന്ന ഭീകരര്‍ ഒരു ആള്‍ട്ടോ കാര്‍ തട്ടിയെടുത്തു. പിന്നീട് ഇവര്‍ കാര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെ ആള്‍ട്ടോ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു പ്രദേശ വാസി സൈനിക വേഷത്തില്‍ വന്ന കുറച്ച് പേര്‍ക്ക് ലിഫ്റ്റ് കൊടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ സൈനിക ഉദ്യോഗസ്ഥരല്ലായെന്ന് കാറിന്റെ ഉടമയ്ക്ക് മനസ്സിലായി. രക്ഷപ്പെടാന്‍ നോക്കിയ ഇയാളെ അവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. കാറിന്റെ ഉടമ രക്ഷപ്പെട്ടെങ്കിലും തീവ്രവാദികള്‍ കാറുമായി പോയി. പിന്നീടവര്‍ കാര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വ്യോമസേനാ താവളത്തിന്റെ അടുത്തായത് കൊണ്ട് സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി സാഹചര്യത്തില്‍ പലരേയും മൂന്ന് നാല് ദിവസമായി കണ്ട് വരുന്നുണ്ടെന്ന് സ്ഥലത്തെ ഐ.ജി പറഞ്ഞു.
2016ല്‍ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഭടന്മാര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post