കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന ഉറപ്പ് വരുത്തുന്ന ഫ്ളയിംഗ് സ്വ്കാഡുകളും നിരീക്ഷണ സംഘങ്ങളും 31 കോടിയോളം രൂപ പിടിച്ചെടുത്തു. കൂടെ പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളാണ്.
31.55 കോടി രൂപ കറന്‍സി നോട്ടായിട്ടാണ് പിടിച്ചത്. 1.15 ലക്ഷം ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഇതിന്റെ മൂല്യം 4.58 കോടി രൂപയാണ്. ഇതുകൂടാതെ 30.52 കിലോഗ്രാം മയക്ക് മരുന്നുകളും പിടിച്ചു. ഇതിന്റെ മൂല്യം 19.79 ലക്ഷം രൂപയാണ്. 3.59 കോടി രൂപ വിലമതിക്കുന്ന 14.492 കിലോഗ്രാം സ്വര്‍ണ്ണവും പിടിച്ചിരുന്നു.
പിടിച്ചെടുത്ത സാധനങ്ങളില്‍ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറാണ് സ്ഥിരീകരിച്ചത്. സാരികളും, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും, പടക്കങ്ങളും വിവധ സ്ക്വാഡുകള്‍ പിടിച്ചെടുത്തിരുന്നു.
മേയ് 12നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഫല പ്രഖ്യാപനം മേയ് 15ന് നടക്കും.
Discussion about this post