ഇന്ത്യന്‍ റെയില്‍വെയുടെ ‘ഗിവ് ഇറ്റ് അപ്’ എന്ന സ്കീം വഴി രാജ്യത്തിന് ലാഭമായി ലഭിച്ചത് 77 കോടി രൂപയാണ്. ഈ സ്കീം വഴി താല്പര്യമുള്ളവര്ക്ക് അവര്‍ക്ക് അവരുടെ പ്രായം മൂലം ലഭിക്കുന്ന ട്രെയിന്‍ ടിക്കറ്റിലുള്ള ഇളവ് വേണ്ടെന്ന് വെക്കാം. ഓഗസ്റ്റ് 15, 2016 മുതല്‍ മാര്‍ച്ച് 31, 2018 വരെയുള്ള കാലയളവില്‍ ഏകദേശം 40 ലക്ഷം മുതിര്‍ന്ന് പൗരന്മാര് അവര്‍ക്ക് ലഭിക്കുന്ന ഇളവ് വേണ്ടായെന്ന് വെച്ചിട്ടുണ്ട്. റെയില്‍വെ മന്ത്രാലയമാണ് ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
60 വയസ്സിന് മുതളിലുള്ള പുരുഷന്മാര്ക്ക് ടിക്കറ്റ് വിലയുടെ 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവും ഇളവ് ലഭിക്കും. ഇതുകൂടാതെ അംഗവൈകല്യമുള്ളവര്‍ക്കും കായിക പ്രതിഭകള്‍ക്കും ഇളവ് കിട്ടും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ അനുഭവിക്കുന്ന 1,300 കോടി രൂപ നഷ്ടം നികത്താന്‍ വേണ്ടിയാണ് ‘ഗിവ് ഇറ്റ് അപ്’ സ്കീം കൊണ്ടുവന്നത്. ട്രെയിന്‍ ടിക്കറ്റിന്റെ 43 ശതമാനം രൂപയും വഹിക്കുന്നത് റെയില്‍വെയാണ്.
40 ലക്ഷത്തോളം പേര് ഇളവ് വേണ്ടായെന്ന് വെച്ചത് അവരുടെ ദേശസ്നേഹത്തെ സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post