പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണത്തില്‍ ഹിന്ദുക്കള്‍ അരക്ഷിതര്‍ എന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. കലാപ ഹര്‍ത്താലില്‍ തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകളാണ് അടിച്ച് തകര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സി.പി.എം എന്നീ പാര്‍ട്ടികള്‍ നിലപാടറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിന്റെ മറവില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി മലപ്പുറത്ത് സ്ഥിരമായ പട്ടാള ക്യാമ്പ് കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന എന്‍.ഐ.എ ആന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹര്‍ത്താലിന് മുമ്പായി മുഖ്യമന്ത്രിയുടെ പ്രതിനിധിയായ മന്ത്രി കെ.ടി.ജലീല്‍ പി.ഡി.പി നേതാവായ അബ്ദുള്‍ നാസര്‍ മഅദനിയെ ബെംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചിരുന്നു. ഇത് ഹര്‍ത്താലില്‍ നടക്കാനിരുന്ന ആക്രമണത്തെ ലഘൂകരിക്കാനുള്ള ഗൂഢാലോചനയാണോയെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post