റായ് ബറേലിയിലെ എല്ലാ കോണ്‍ഗ്രസുകാരെയും ബി.ജെ.പിയിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.സി ദിനേഷ് സിംഗ് പ്രതാപ്. ഒരു മാസം മുമ്പായിരുന്നു ദിനേഷ് സിംഗ് കോണ്‍ഗ്രസ് വിട്ടത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങില്‍ ദിനേഷ് ബി.ജെ.പിയില്‍ ചേരും. ദിനേഷിനെ കൂടാതെ ദിനേഷിന്റെ സഹോദരനും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ഒരു പൊതു മേഖലാ കമ്പനിയായി മാറിയിരിക്കുകയാണെന്നാണ് ദിനേഷിന്റെ അഭിപ്രായം. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബി.ജെ.പിയില്‍ ഇതുപോലുള്ള വിവേചനങ്ങള്‍ ഇല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പെയുടെ മണ്ഡലമായ ലഖ്നൗവില്‍ നിന്നും മറ്റ് ബി.ജെ.പി പ്രതിനിധികളും ജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തിനെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിനേഷിന്റെ മൂന്നാമത്തെ സഹോദരന് കോണ്‍ഗ്രസ് വിട്ടെങ്കിലും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല.
Discussion about this post