കൊച്ചി: നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ സമുദായങ്ങളുടെ ഏകീകരണത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഐക്യമില്ലാത്തതാണ് ഹിന്ദു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ ഉണ്ടാകുന്ന എതിര്‍പ്പുകളും വിമര്‍ശനങ്ങളും താന്‍ കാര്യമാക്കിന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഈ നിലയില്‍ പോയ കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന കാലം വിദൂരമല്ല. വ്യാപകമായ മതപരിവര്‍ത്തനമാണ് കാലങ്ങളായി നടക്കുന്നത്. തിരുവന്തപുരത്ത് ഹിന്ദു നാടാര്‍ ഇല്ലാതാകുന്ന അവസ്ഥയിലേക്കാ് കാര്യങ്ങള്‍ പോകുന്നത്. വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ കൂടി ഹിന്ദു സമൂഹം വളരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊച്ചിയില്‍ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതത് മതക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ന്യൂനപക്ഷ മതങ്ങളില്പെടുന്ന ഭരണാധികാരികള്‍ പരസ്യമായി പറയുമ്പോള്‍, ഹിന്ദു മതത്തിനും സ്ഥാപനങ്ങള്‍ക്കുമായി ഒന്നും ചെയ്യാതെ ഹിന്ദു മതവിശ്വാസികളായ രാഷ്ട്രീയ നേതാക്കള്‍ അപഹാസ്യരാകുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അമ#താനന്ദമയി മഥത്തിലെ സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. പിഇബി മേനോന്, മേജര്‍ രവി, ജനം ടിവി എം.ഡി വിശ്വരൂപന്, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ഹിന്ദു എക്കണോമിക് ഫോറം സ്ഥാപക പ്രസിഡണ്ട് കെ,കെ മോഹന്‍ദാസ്, പ്രസിഡണ്ട് രാഘവമേനോന്‍, മനോജ് മേലേത്ത്, ഡോ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന സംസ്ഥാനഭാരവാഹികളുടെയും ചാപ്റ്റര്‍ നേതൃത്വത്തിന്റെയും സ്ഥാനാരോഹണവും നടന്നു.
Discussion about this post