57 കൊല്ലത്തിനിടയില്‍ ആദ്യമായി യു.പിയിലെ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡെ സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുകയാണ്. 2018-2019 അദ്ധ്യന വര്‍ഷത്തേക്കാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയിട്ടുള്ളത്.
പ്രവേശനത്തിനായി 2,500 പെണ്‍കുട്ടികള്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്നും ആകെ 15 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. പ്രവേശന പരീക്ഷയും ഇന്റര്‍വ്യുവും പാസ്സായ ഇവരെല്ലാവരും 9ാം ക്ലാസ്സിലേക്കാണ് പ്രവേശനം നേടിയത്. പെണ്‍കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാനുള്ള അഭിപ്രായം 2017ലായിരുന്നു യു.പി സര്‍ക്കാരിന് നല്‍കിയത്.
പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ വളരെ കഠിനമായി ദിനചര്യയായിരിക്കും സ്കൂളില്‍ പിന്തുടരുക. രാവിലെ 6 മണിക്ക് ശാരീരിക പരിശീലനം ഉണ്ടാകും. അതിന് ശേഷം അസംബ്ലിയില്‍ പ്രാര്‍ത്ഥന 08:15നായിരിക്കും. ക്ലാസ്സുകള്‍ക്ക് ശേഷം കുറച്ച് നേരത്തേക്ക് വിശ്രമ സമയം അനുവദിക്കും. അതിന് ശേഷം വിവിധ കായിക ഇനങ്ങളില്‍ ഇവര്‍ പങ്കെടുക്കും. തുടര്‍ന്ന് 7 മണിക്ക് ഇവര്‍ പഠനത്തില്‍ മുഴുകും.
വന്ന വിദ്യാര്ത്ഥിനികളെല്ലാവരും സൈനിക് സ്കൂളില്‍ പഠിക്കുന്നതില്‍ അഭിമാനിക്കുന്നവെന്ന് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ചാറ്റര്‍ജി പറഞ്ഞു. ഇവരെല്ലാവരും വിവിധ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള താമസസൗകര്യം ഒരുക്കാന്‍ വേണ്ടി ആണ്‍കുട്ടികളുടെ ഒരു ഹോസ്റ്റല്‍ ഒഴിപ്പിച്ചിട്ടുണ്ട്.
Discussion about this post