കാബൂള്‍: ഖുറാന് കത്തിച്ചുവെന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന് പൗരന്മാര്ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് പേര്‍ക്ക് 16 വര്‍ഷം തടവും വിധിച്ചു. ആരോപണവിധേയരായ 18 പേരെ വെറുതെ വിട്ടു.
27 കാരിയായ ഫര്കുന്ദയെ ഖുറാന് കത്തിച്ചുവെന്നാരോപിച്ച് ആളുകള്‍ സംഘം പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു വടിയും കല്ലുകളും ഉപയോഗിച്ച് ആദ്യം ആക്രമിച്ചു. അതിനുശേഷം ഇവരെ വലിച്ചിഴച്ച് പുഴത്തീരത്തേക്ക് കൊണ്ടുപോവുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിലേക്ക് എറിയുകയായിരുന്നു
ഷാ ദു ഷംഷൈറ പള്ളിക്ക് സമീപം കച്ചവടത്തിനായി ഇരുന്ന ഒരു മുല്ലയുമായി ഫര്കുന്ദ വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുല്ല വിശുദ്ധ ഗ്രന്ഥമായ ഖുറാന് ഫര്കുന്ദ കത്തിച്ചുവെന്നു മുല്ല ആരോപിച്ചു. ഇതുകേട്ട ഉടന്‍ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് ഫര്കുന്ദയെ കൊലപ്പെടുത്തുകയായിരുന്നു.
കേട്ടുകേള്‍വിയുടെ പുറത്താണ് കൊല നടത്തിയതെന്ന് അക്രമികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഈ സംഭവം അഫ്ഗാനിസ്ഥാനില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Discussion about this post