റാന്നി : ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ബാലുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്.ബാലുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബാലുവിന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്കും ബന്ധമുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. അവരെ കേസില്‍ നിന്നൊഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും ഒത്തുകളിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. 10 വര്‍ഷത്തിനിടെ 22 ദുരൂഹ മരണങ്ങള് അടിച്ചിപ്പുഴ കോളനിയില്‍ നടന്നിട്ടുണ്ട്. അവയൊന്നും തെളിയിക്കപ്പെട്ടില്ല. ബാലുവിന്റെ മരണവും അതുപോലെ എഴുതിത്തള്ളാന്‍ സമ്മതിക്കില്ലെന്നും കുടുംബാംഗങ്ങള്‍ക്ക് നിയമപരവും രാഷ്ട്രീയവുമായ സംരക്ഷണം ബിജെപി നല്‍കുമെന്നും ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post