ന്യൂഡെല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു.അപകീര്‍ത്തിപരമായ കേസുകളിലെ ഹര്ജികളിന്മേലുള്ള നിയമപരമായ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ മാനനഷ്ടക്കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2014ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര് എസ് എസിനെതിരെ രാഹല്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് ആര് എസ് എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ താനേയിലെ മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
Discussion about this post