33 പന്തുകളിൽനിന്ന് രണ്ടു സിക്സും ആറ് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ഓപ്പണർമാരായ സൂര്യകുമാർ യാദവും (44) ഇവിൻ ലെവിസും (47) നൽകിയ അടിത്തറയിലാണ് നായകൻ വിജയം സൃഷ്ടിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൂര്യകുമാറും ലെവിസും 69 റൺസെടുത്തു.
നേരത്തെ സുരേഷ് റെയ്ന പുറത്താകാതെ നേടിയ (75) അർധ സെഞ്ചുറിയാണ് ചെന്നൈയ്ക്കു മികച്ച സ്കോർ നൽകിയത്. റെയ്ന 47 പന്തുകൾ നേരിട്ട് നാല് സിക്സും ആറ് ഫോറും പായിച്ചു. അമ്പാട്ടി റായ്ഡുവും (46) മികച്ച പ്രകടനമാണ് നടത്തിയത്. ധോണി 21 പന്തിൽ 26 റൺസെടുത്ത് പുറത്തായി.
Discussion about this post