വൈദ്യുതിയുടെ കാര്യത്തില്‍ ക്ഷാമം അനുഭവിച്ച് കൊണ്ടിരിക്കുന്ന നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോട് കൂടി നിര്ര്മ്മിച്ചുകൊണ്ടിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ സ്ഫോടനം. അരുണ്‍ III എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ തുംലിഗ്ടറിലുള്ള ഓഫീസിലാണ് ഇന്ന് സ്ഫോടനം നടന്നത്. കാഠ്മണ്ഡുവില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള ഈ ഓഫീസില്‍ നടന്ന സ്ഫോടനത്തില്‍ ഓഫീസിന്റെ ചുറ്റുമതിലിന് തകരാര്‍ സംഭവിച്ചു. സംഭവത്തില്‍ ആളപായമില്ലായെന്ന് സംഘുവാസഭാ ജില്ലയുടെ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസറായ രാജ് ജോഷി വ്യക്തമാക്കി.
സ്ഫോടനം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചകള്‍ക്കുള്ളില്‍ നേപ്പാള്‍ സന്ദര്‍ശനം നടത്തി പദ്ധതിക്ക് തറക്കല്ലിടാനിരിക്കെയായിരുന്നു. സ്ഫോടനത്തിന് ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നവംബര്‍ 25, 2014നായിരുന്നു ഈ പദ്ധതിയുടെ നിര്‍മ്മാണത്തിനായി ഇരു രാജ്യങ്ങളും ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ഈ പദ്ധതി കൊണ്ട് നേപ്പാളില്‍ 150 കോടി ഡോളര്‍ വിദേശ നിക്ഷേപമുണ്ടാകും. കൂടാതെ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് ജോലിയും ലഭിക്കും. 2020ഓടെ ഈ പദ്ധതി പൂര്‍ത്തീകരിക്കും.
ഈ സ്ഫോടനത്തിന് മുമ്പ് ഏപ്രില്‍ 17ന് നേപ്പാളിലെ ബിരാത്നഗറിലുള്ള ഇന്ത്യന്‍ ഏംബസിക്കടുത്ത് വെച്ച് ഒരു പ്രഷര്‍ കുക്കര്‍ ബോംബ് പോട്ടിത്തെറിച്ചിരുന്നു. ഇതില്‍ എംബസിയുടെ മതിലുകള്‍ക്ക് നാശം സംഭവിച്ചിരുന്നു.
Discussion about this post