കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് സുപ്രീം കോടതിയിലേക്കെന്ന് സൂചന നല്കി റിപ്പോര്‍ട്ട്. വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത. കേസില്‍ സിനിമ രംഗത്തെ മറ്റ് നടികള്‍ ഉള്‍പ്പെടെ സാക്ഷികളാണ്. 385 സാക്ഷികളുള്ളതില്‍ മിക്കവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നത് വനിതാ ജഡ്ജിയുടെ സേവനം ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു വനിതാ ജഡ്ജിമാരാണ് ജില്ലയിലുള്ളത്. സിബിഐ കോടതി ജഡ്ജിയാണ് ഒരാള്‍. മറ്റേയാള്‍ സമീപ ജില്ലയിലേക്ക് സ്ഥലമാറ്റം കിട്ടുന്നത് പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയാണ്. അതു കൊണ്ട് ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍ കോടതി ജഡ്ജി വാദം കേള്‍ക്കുന്നതായിരിക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട് .
ഇതിനെ തുടര്‍ന്നാണ് നടി സുപ്രീം കോടതിയെ സമീപിക്കുന്നത്. മറ്റു ജില്ലയില്‍ നിന്ന് ആവശ്യമെങ്കില്‍ സ്ഥലംമാറ്റം വഴി വനിതാ ജഡ്ജിയെ നിയമിക്കാം. അല്ലെങ്കില്‍ കേസ് വേറെ ജില്ലയിലേക്ക് മാറ്റാം. ഇത്തരം കേസുകള്‍ വനിതാജഡ്ജിയുടെ സേവനം ഉണ്ടാകണമെന്ന വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടികാട്ടിയാണ് നടി സുപ്രീം കോടതിയെ സമീപിക്കുന്നത്.
Discussion about this post