സൗദി: ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുളള രാജ്യമാണ് ഇന്ത്യയെന്ന് സൗദിയിലെ പ്രശസ്ത കോളമിസ്റ്റും ചിന്തകനുമായ ഖലാഫ് അല്‍ഹര്‍ബി. വൈവിധ്യവും സഹവര്‍ത്തിത്വവുമാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഡിഎന്‍എ.’സൗദി ഗസറ്റി’ല്‍ പ്രസിദ്ധീകരിച്ച ‘ഇന്‍ഡ്യ എ കണ്ട്രി ദാറ്റ് റൈഡ്സ് എലഫന്റ്സ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നൂറിലധികം മതങ്ങളും നൂറിലധികം ഭാഷകളുമുണ്ടെങ്കിലും ജനങ്ങള്‍ സൗഹാര്‍ദത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നത്. സൂചി മുതല്‍ റോക്കറ്റു വരെ നിര്‍മ്മിക്കാന്‍ കഴിവുളള രാജ്യം ചൊവ്വയില്‍ വരെ എത്തിയെന്നും എല്ലാവരും കൈകോര്‍ത്ത് പിടിച്ചാണ് രാഷ്ട്രനിര്‍മ്മിതി നടത്തുന്നതെന്നും ഖലാഫ് തന്റെ ലേഖനത്തില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പാവങ്ങളെ പുച്ഛിക്കുകയോ ധനികരെ വെറുക്കുകയോ ചെയ്യാത്ത രാജ്യമാണത്. പലരീതിയിലും ഇന്ത്യക്കാര്‍ വൈശിഷ്ട്യമുളളവരാണ്. അവര്‍ സമുന്നരാണ്. അസൂയാലുക്കള്ക്കല്ലാതെ മറ്റാര്‍ക്കും അത് നിഷേധിക്കാനാവില്ല എന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ അല്‍പ്പം അസൂയ തോന്നുന്നു. താന്‍ ഒറ്റ മതവും ഒറ്റ ഭാഷയും ഉളള സ്ഥലത്തു നിന്നാണ് വരുന്നതെങ്കിലും അവിടെയെല്ലാം കൂട്ടക്കുരുതി മാത്രമാണുളളത്. ലോകം സഹിഷ്ണുതയെ ഏതു രീതിയില്‍ വ്യാഖ്യാനിച്ചാലും സഹിഷ്ണുതയെ കുറിച്ചും മതപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ക്ക് അതീതമായുളള സഹവര്‍ത്തിത്വത്തെ കുറിച്ചും പഠിപ്പിക്കാന്‍ കഴിവുളള ഏറ്റവും പഴക്കമുളളതും പ്രാധാന്യമുളളതുമായ സ്കൂളാണ് ഇന്ത്യയെന്നും ഖലാഫ് എഴുതുന്നു.
ഇന്ത്യയെ ദരിദ്രരാജ്യമായി ചിത്രീകരിക്കുന്നത് അടിസ്ഥാനരഹിതമാണ്. സൗദിയിലെ എണ്ണ യുഗത്തിനു മുമ്പ് ഇന്ത്യയെ സമ്പത്തിന്റെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് സൗദിക്കാര്‍ കണ്ടിരുന്നത്. എന്നാല്‍, സാമ്പത്തികാടിത്തറ മെച്ചപ്പെട്ടതോടെ വീക്ഷണത്തിലും മാറ്റം വന്നു.
പരീക്ഷണത്തിന്റെ ഭാഗമായി എല്ലാ അറബികളെയും ഇന്ത്യയിലേക്ക് അയച്ചാല്‍ അവര്‍ക്ക് ഭൂരപക്ഷമുണ്ടാവില്ല. മറിച്ച്, അവര്‍ ഭയരഹിത മനുഷ്യസാഗരത്തില്‍ അലിഞ്ഞു ചേരും. വിഭാഗീയതയും തീവ്രവാദവും കൂടി അലിഞ്ഞില്ലാതാവുകയും സഹോദരീസഹോദരന്മാരെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ ലോകത്ത് ഒന്നിനും സാധിക്കില്ലെന്ന് മനസ്സിലാവുകയും ചെയ്യും. അതേസമയം, അറബികള്‍ ഇന്ത്യയിലെത്തിയാല്‍ അവര്‍ ഇന്ത്യക്കാരെ വര്‍ഗപരവും മതപരവുമായ വ്യത്യാസങ്ങള്‍ ഓര്‍മ്മിപ്പിച്ച് കാലുഷ്യമുളളവരാക്കി മാറ്റിയേക്കാമെന്ന സംശയവും പുരോഗനവാദിയായ കോളമിസ്റ്റ് പങ്കുവയ്ക്കുന്നു.
.
Discussion about this post