പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ചതിന് 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട്ടെ പേരാമ്പ്രയില്‍ ചൊവ്വാഴ്ച വൈകുന്നേരം ബോംബേറ് കേസിലെ പ്രതിയായ സുധാകരന് എന്നയാളെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സി.പി.എമ്മുകാരും ശിവജിസേന എന്ന സംഘടനാ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കുറച്ചു കാലം മുന്‍പ് വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തില്‍ സുധാകരനെ ഒരു എ.എസ്.ഐയും ഏതാനും പോലീസുകാരും ചേര്‍ന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ച് സി.പി.എം പ്രവര്‍ത്തകര്‍ സുധാകരനെ പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവം മൂടിവെയ്ക്കാനാണ് ആദ്യം പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. വിവരം പുറത്തറിഞ്ഞതോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സുധാകരനെയും പോലീസ് തിരയുന്നുണ്ട്.
Discussion about this post