ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സ്കൂള്‍ ബസിന് നേരെ കല്ലേറ്. സംഭവത്തില്‍ രണ്ടാം ക്ലാസുകാരന് പരിക്ക് പറ്റി.
റെയിന്‍ബോ ഹൈസ്കൂള്‍ എന്ന സ്വകാര്യ സ്കൂളിലേക്ക് പോയ്ക്കൊണ്ടിരുന്ന ബസിലേക്കായിരുന്നു കല്ലേറുണ്ടായത്. ബസില്‍ 35 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. രേഹന്‍ ഗൊര്സായ് എന്ന രണ്ടാം ക്ലാസുകാരന്റെ തലയ്ക്കാണ് പരിക്ക് സംഭവിച്ചത്. എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമല്ലായെന്ന് ഡോക്ടര്‍മാര്‍ ്സ്ഥിരീകരിച്ചു.
കല്ലേറ് നടന്ന സ്ഥലം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്ഥലത്തെ എസ്.എസ്.പി ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി. സംഭവത്തിന് പുറകിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ അറിയിച്ചു.
Shocked & angered to hear of the attack on a school bus in Shopian. The perpetrators of this senseless & cowardly act will be brought to justice.
— Mehbooba Mufti (@MehboobaMufti) May 2, 2018
കല്ലെറിയുന്നവര്‍ കുറ്റക്കാരാണെന്നും അവരുടെ പ്രവര്‍ത്തി എങ്ങനെയാണ് അവരുടെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ട് പോകാന്‍ സഹായകരമാകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലായെന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. കല്ലെറിയുന്നവര്‍ക്ക് നേരത്തെ കൊടുത്ത മാപ്പ് മൂലം അവരുടെ ഭാഗത്ത് നിന്നും നല്ലൊരു സമീപനം ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും ചിലര്‍ ഈ അവസരം ദുരുപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
The amnesty granted to stone-pelters was meant to encourage more reasonable behaviour but some of these goons are determined to use the opportunity given to them to just pelt more stones. https://t.co/8RAzFhXX3w
— Omar Abdullah (@OmarAbdullah) May 2, 2018
തിങ്കളാഴ്ച കശ്മീരിലെ അനന്തനാഗില്‍ വിനോദ സഞ്ചാരികള്‍ പോയ്ക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായിരുന്നു. ഇതില്‍ ഏഴ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.
Discussion about this post