ഡല്‍ഹി: ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ജനന അനുപാതം കുറയുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. നമ്മുടെ അയല്‍വീടുകളില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് പെണ്‍കുട്ടികള്‍ കൊലപ്പെടുകയാണ്. നമുക്ക് ആ വേദന മനസ്സിലാകുന്നില്ല-മോദി പറഞ്ഞു. നമുക്ക് നമ്മടെ പെണ്മക്കളെ കൊല്ലാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു. ഹരിയാനയില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ(പെണ്‍മക്കളം രക്ഷിക്കു, പെണ്‍മക്കളം പഠിപ്പിക്കൂ) പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. പെണ്‍കുട്ടികളുടെ ജനനാനുപാതം വര്‍ദ്ധിപ്പിക്കുകയും പെണ്‍കുട്ടികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
1971 ല്‍ സ്ത്രി അനുപാതം ആയിരത്തിന് 964 എന്നതായിരുന്നു. എന്നാല്‍ 2011ല്‍ ിത് ആയിരം പുരുഷന്മാര്ക്ക് 918 സ്ത്രീകള്‍ എന്ന നിലയിലായി കുറഞ്ഞു. 2011ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 12 ലക്ഷത്തോളം ഇന്ത്യന്‍ പെണ്‍കുട്ടികള്‍ 20 വര്‍ഷത്തിനിടെ ഭ്രൂണഹത്യയക്ക് വിധേയമായി കൊല്ലപ്പെട്ടു. പല വില്ലേജുകളിലും ഭാര്യമാരെ പങ്കുവെയ്ക്കേണ്ട സാഹചര്യം പോലും ഇന്ത്യയിലുണ്ട്. ഈ അവസ്തയ്ക്ക് മാറ്റം വരണമെന്നും ആയിരം ആണ്‍കുട്ടികള്‍ക്ക് ആയിരം പെണ്‍കുട്ടികള്‍ എന്നിങ്ങനെ ജനനാനുപാതം മാറ്റുകയാമ് ലക്ഷ്യമെന്നും മോദി പറഞ്ഞു. നടി മാധുരി ദീക്ഷിതിനെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലപ്പെടുത്തിയിരുന്നു
Discussion about this post