താന്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ പൈലറ്റിന്റെ പേര് അമിത് ഷാ എന്നാണെന്ന് കള്ളം പറഞ്ഞ് അനാവശ്യമായ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ച് മാധ്യമ പ്രവര്‍ത്തകയായ സബാ നഖ്വിയെ പരിഹസിച്ച് സമൂഹ മാധ്യമ ഉപഭോക്താക്കള്‍.
ബാംഗ്ലൂരില്‍ ജെറ്റ് എയര്‍വേയ്സിന്റെ ഫ്ളൈറ്റില്‍ വന്നിറങ്ങിയെന്നും പൈലറ്റിന്റെ പേര് അമിത് ഷാ എന്നായിരുന്നുവെന്നും സബാ നഖ്വി പരിഹാസ രൂപത്തില്‍ ട്വിറ്ററിലൂടെ പറഞ്ഞു.
Landed in bangalore on jet airways flight. Captain was called Amit Shah. Seriously….
— Saba Naqvi (@_sabanaqvi) May 3, 2018
ട്വീറ്റ് ഇട്ട ഉടനെ തന്നെ ചില ട്വിറ്റര്‍ ഉപഭോക്താക്കള്‍ സബാ നഖ്വിക്കെതിരെ രംഗത്ത് വന്നു. തൈമുര്‍ എന്ന പേരില്‍ വരെ കുട്ടികള്‍ ഉണ്ട് അത് കൊണ്ട് തന്നെ അമിത് ഷാ എന്ന പേര് അത്ര അപകടകരമല്ലെന്ന് ഒരു ട്വിറ്റര്‍ ഉപഭോക്താവ് ട്വീറ്റ് ചെയ്തു. തൈമുര്‍ എന്നുള്ളത് കരീനാ കപൂര്‍ ഖാന്റെ മകന്റെ പേരാണ്.
https://twitter.com/delhi_lawyer/status/992108122813730818
മറ്റൊരു ട്വീറ്റ് ഇങ്ങനെ പോകുന്നു-“അമിത് ഷാ വിജയകരമായാണ് ലാന്‍ഡിംഗാണ് നടത്തിയത്. പൈലറ്റിന്റെ പേര് രാഹുല്‍ ഗാന്ധി എന്നായിരുന്നെങ്കില്‍ നിങ്ങള്‍ പേടിക്കണമായിരുന്നു. രാഹുലിന്റെ തോല്‍വികള്‍ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന്റെ വിജയങ്ങള്‍ ആര്‍ക്കുമറിയില്ല.”
Amit shah is known to have a safe landing.
U should worry if the name was Rahul gandhi. His failures are known and success are unknown.— Rockstar (@rckngjay) May 3, 2018
വേറെയൊരു ഉപഭോക്താവ് സബാ നഖ്വി പൈലറ്റിന്റെ പേര് അമിത് ഷാ എന്നാണെന്നറിഞ്ഞപ്പോള്‍ വിമാനത്തില്‍ നിന്നും താഴേക്ക് ചാടിയോ എന്ന് ചോദിച്ചു.
https://twitter.com/indiantweeter/status/992269269516742657
അതേസമയം അതേ ഫ്ളൈറ്റില്‍ ഉണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരാള്‍ പൈലറ്റിന്റെ പേര് അമിത് ഷാ എന്നല്ലായിരുന്നുവെന്നും സബാ നഖ്വി കള്ളം പറയുകയാണെന്നും ആരോപിച്ചു.
https://twitter.com/hindustanse/status/992189916514832384
ഫെഡറേഷന് ഓഫ് ഇന്ത്യ പൈലറ്റ്സ് എന്ന സംഘടനയില്‍ നടത്തിയ പരിശോധനയിലും ഈ പേരിലൊരു പൈലറ്റ് ഉള്ളതായി കണ്ടെത്താന്‍ സാധിച്ചില്ലായെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Discussion about this post