മതേതര പാര്‍ട്ടി എന്നത് വലിയ നുണയാണെന്ന് വെള്ളാപ്പള്ളി നടേശന്. 21 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ആണ് ഭരിക്കുന്നത് എന്ന് വര്‍ഗ്ഗീയ പാര്‍ട്ടി എന്ന് ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കണം. ബിഡിജെഎസ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം കേന്ദ്രകമ്മറ്റിയംഗം എംവി ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയിലാണ് എംവി ഗോവിന്ദന് മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്. സജി ചെറിയാനെ തോല്പിക്കാനായിരുന്നോ ഇത് എന്നാണ് സംശയം. ഇത് സിപിഎമ്മിനും, സ്ഥാനാര്‍ത്ഥിക്കും ഗുണം ചെയ്യി്ല്ല.
എല്ഡിഎഫിലുള്ളതെല്ലാം മതേതരകക്ഷികളാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഐ.എന്‍.എല്‍ മതേതര പാര്‍ട്ടിയാണോ….? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതരം കള്ളനാണയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാസര്‍ഗോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്പര്യമില്ല. കേരള ഘടകത്തിന് ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നു, പക്ഷേ ഘടകകക്ഷികള്‍ക്ക് വേണ്ടത് കൊടുക്കാന്‍ ശ്രമിക്കാത്ത അടവുനയമാണ് ബിജെപിയുടേത്. ചെങ്ങന്നൂരില്‍ നിലവില്‍ സജി ചെറിയാനാണ് മുന്‍തൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞു.
ബിജെപിയോട് ബിഡിജെഎസിന് അവഗണനയാണ്. രണ്ട് ഘടകകക്ഷികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ബിഡിജെഎസിന് വാഗ്ദാനം ചെയ്ത ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ ലഭിക്കാതിരുന്നത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജഎസ് പ്രശ്നം തീര്‍ത്തില്ലെങ്കില്‍ ബിജെപിക്ക് വോട്ട് കുറയും പ്രശ്നം പരിഹരിച്ചാലും വ്രണം ഉണങ്ങാന്‍ സമയമെടുക്കും കാര്യങ്ങള്‍ പഴയത് പോലെയാവില്ല.
ബിഡിജെഎസ് ചെങ്ങന്നൂരില്‍ തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post