ഇന്ത്യന്‍ സൈന്യത്തിന് തന്നെ കൊല്ലാമായിരുന്നിട്ടും അവര്‍ തന്നെ രക്ഷിച്ചുവെന്ന് പിടിയിലായ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദിയായ അയ്ജാസ് ഗുജ്രി പറഞ്ഞു. ഏപ്രില്‍ 30ന് മൂന്ന് സാധാരണ പൗരന്മാരെ കൊന്നതിന് ഇയാളെ പിടികൂടിയിരുന്നു.
പോലീസ് പുറത്ത് വിട്ട വീഡിയോയില്‍ അയ്ജാസ് മറ്റ് തീവ്രവാദികള്‍ തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണ് പോകുന്നതെന്നും അവര്‍ തിരിച്ച് അവരുടെ വീട്ടിലേക്ക് പോകണമെന്നും അയാള്‍ പറഞ്ഞു. നാസിര്‍ അമീന് എന്ന് പേരുള്ള ഒരുള്ള തീവ്രവാദിയുടെ അമ്മയ്ക്ക് അസുഖമാണെന്നും അയാളും തിരിച്ച് വീട്ടിലേക്ക് വരണമെന്നും അയ്ജാസ് പറഞ്ഞു.
സൈന്യത്തിന് നേരെ ആദ്യം നിറയൊഴിച്ചത് തീവ്രവാദികളാണെന്ന് അയ്ജാസ് പറഞ്ഞു. സൈന്യം പ്രതികരിച്ചില്ലായെന്നും അയ്ജാസ് വ്യക്തമാക്കി. തുടര്‍ന്ന് അയ്ജാസ് പൊന്തക്കാട്ടില്‍ ഒളിക്കുകയായിരുന്നു. അതിന് ശേഷം സൈന്യം ഇയാളെ പിടികൂടുകയായിരുന്നു. അയ്ജാസിനെ പിടികൂടിയ ദിവസം കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് പറഞ്ഞിരുന്നുവെന്നും അയ്ജാസ് പറഞ്ഞു. സൈന്യം ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് പറയുന്നത് തെറ്റാണെന്നും അയ്ജാസ് പറഞ്ഞു.
ഏപ്രില്‍ 30ന് സൈന്യം 4 തീവ്രവാദികളെ പിടികൂടിയിരുന്നു. മരിച്ച സാധാരണ പൗരന്മാരെ വെടിവെച്ചായിരുന്നു കൊലപ്പെടുത്തിയത്.
Discussion about this post