ജയ പരാജയങ്ങളിലൂടെ ജീവിതത്തെ അളക്കാതെ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു നീങ്ങുവാന്‍ പ്രധാനമന്ത്രി കുട്ടികളോട് ആഹ്വാനം ചെയ്തു. പരാജയങ്ങളില്‍ നിന്ന് എത്രത്തോളം പഠിക്കാന്‍ സാധിക്കുന്നു എന്നതിനാണ് പ്രാധാന്യം. ദന്തേവാഡ സന്ദര്‍ശനത്തിന്റെ ഭാഗമായി എജ്യൂക്കേഷന്‍ സിറ്റിയിലെ കുട്ടികളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ 125 കോടി ജനങ്ങളെ തന്റെ കുടുംബമായാണ് കാണുന്നതെന്നും അതിനാല്‍ അവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും തന്നെ മടുപ്പിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അക്രമത്തിന്റെ വഴിക്ക് അധികം ആയുസില്ല. വികസനത്തില്‍ മാത്രമാണ് ഭാവി. ഇന്ത്യയുടെ ഭാവിയെത്തന്നെ മാറ്റി മറിക്കുന്നതിനുള്ള ശക്തി ഛത്തീസ്ഗഡിനുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളേയും മോദി അഭിനന്ദിച്ചു. തോക്കുകള്‍ നശിപ്പിച്ചു കളഞ്ഞ കുടുംബങ്ങളിലെ കുരുന്നുകളുടെ കൈകളിലേക്ക് പകരം പേനകളും കംപ്യൂട്ടറുകളും നല്‍കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രി ചെയ്തത് മോദി പറഞ്ഞു.
[youtube url=”https://www.youtube.com/watch?v=ttxKvRyWXIU” width=”500″ height=”300″]
Discussion about this post