നാദാപുരം: നാദാപുരത്ത് സിപിഐ(എം) പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു.സിപിഐ(എം) പ്രവര്‍ത്തകനായ സിബിന്‍ (19) ആണ് മരിച്ചത്.ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയിലാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇന്ന് സിപിഐ(എം) ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകിട്ട ആറു വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന വാക്കു തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന സിബിനെ ഒരു സംഘമെത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.നെഞ്ചില്‍ കുത്തേറ്റ സിബിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെത്തുടര്‍ന്ന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകതിരിക്കാന്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്.
അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് സിപിഐ(എം)ന്റെ ആരോപണം.
Discussion about this post