ബംഗളൂരു; കര്‍ണാടകയില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മാറ്റിവച്ചു. തിങ്കളാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാലാണ് മാറ്റിവച്ചിരിക്കുന്നത്. അന്നത്തെ ചടങ്ങ് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം.
ബുധനാഴ്ച സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നാണു റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണു മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടത്. ആര്‍എസ്എസ് നേതൃത്വത്തിനും കര്‍ണാടകയില്‍ നടന്ന കുതിരക്കച്ചവടത്തോടു താല്പര്യം ഇല്ലായിരുന്നു.
Discussion about this post