കൊല്‍ക്കത്ത: എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്താനും ഒരു സമ്പൂര്‍ണ ക്രിക്കറ്റ് പരന്പരയ്ക്ക് ഒരുങ്ങുന്നു. 2014 ല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്താന്‍ ധാരണയായിരുന്നു.
ഡിസംബറില്‍ യു.എ.ഇ.യിലാണ് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന് ഡാല്മിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാകിസ്താന് ബോര്‍ഡ് തലവന്‍ ഷെഹരിയാര്‍ ഖാനാണ് ഇക്കാര്യമറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ പരമ്പര യാഥാര്‍ഥ്യമാവും. 2007നുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമ്പൂര്‍ണ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല.
Discussion about this post