കോട്ടയം: സമദൂരമാണ് ചെങ്ങന്നൂര്‍ നയമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് സുകുമാരന്‍ നായര്‍ നയം വ്യക്തമാക്കിയത്. എന്‍എസ്എസിനു രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും ഒരേ സമീപനമാണു സ്വീകരിക്കുക. ഏതെങ്കിലും പാര്‍ട്ടിക്കോ സമുദായത്തിനോ മതത്തിനോ എതിരല്ല എന്‍എസ്എസ് എന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ചെയ്തു തന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അതേ സമീപനം തന്നെയാണ് എന്‍എസ്എസിനോട് എല്‍ഡിഎഫ് സര്‍ക്കാരിനും. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Discussion about this post