മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തസമത്ത് ഉണ്ടായ അടിക്കുറിപ്പ് ആക്ഷേപിക്കാനായിരുന്നില്ല എന്ന് മനോരമയുടെ വിശദീകരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ ‘ട്രോളല്ല’ എന്നു ചേര്‍ത്തതെന്നും മനോരമയുടെ വിശദീകരണം.
ഇത്തരത്തില്‍ മനോരമ ചാനല്‍ വാര്‍ത്തകൊടുത്തത് കടുത്ത പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. മനോരമ ഓഫിസിലേക്കും മനോരമയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും മാനേജുമെന്റ് പ്രതിനിധികളെയും ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ബിജെപി അനുഭാവികള്‍ പ്രതിഷേധം അറിയിച്ചിരുന്നു, സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് മനോരയ്മക്കെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മനോരമ രംഗത്തെത്തിയത്.
Discussion about this post