ഡല്‍ഹി; സുനന്ദ പുഷ്കറിന്റെ മരണവുമായ് ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നറിയിച്ച് ഡല്‍ഹി പോലീസ്. സുനന്ദയുടെ ആത്മഹത്യക്ക് കാരണം തരൂരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കേസെടുത്തത്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐ.പി.സി സെക്ഷന്‍ 306, 498 എ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു തരൂരിനെതിരെ കേസ് എടുത്തത്.
Discussion about this post