മലപ്പുറം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ജനതാല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ള നയങ്ങളെ കോടതി വിധി ദുര്‍ബലമാക്കിയെന്ന് സുധീരന് പറഞ്ഞു.
കോടതിയെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിധി ജനതാത്പര്യത്തിന് എതിരാണ്. ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും സുധീരന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച കേരളത്തിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശിച്ച 10 ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Discussion about this post