മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ് നോട്ടീസ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി മൂല്ല്യം കുറച്ചുകാട്ടിയതിനാണ് സമന്‍സ്.ഈ മാസം അവസാനം ഷാരൂഖ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സിന്റെ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.
ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 2010-11 കാലയളവിലെ കേസിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ്ര
Discussion about this post