ഡല്‍ഹി: സായി കേന്ദ്രങ്ങളെ കുറിച്ച് പഠിക്കുന്ന സമിതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ആലപ്പുഴയില്‍ സായിയ്ക്ക് പ്രത്യേക ഹോസ്റ്റല്‍. സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുട്ടികളുടെ മാനസീക പ്രശ്നങ്ങളും സമര്‍ദ്ദങ്ങളും പരിഹരിക്കുന്നതിനായി ഹൈല്‍പ് ലൈന്‍ സംവിധാനം നടപ്പാക്കും. 24 മണിക്കൂറും ഹൈല്‍പ് ലൈന്‍ പ്രവര്‍ത്തിക്കും. കായിക മന്ത്രി രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിര്‍ബന്ധിത യോഗ പരിശീലനം സെന്ററുകളില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സായി ആലപ്പുഴ സെന്ററില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് മന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ഒരു കുട്ടി മരിക്കുകയും ചെയ്ത സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
Discussion about this post