കൊല്ലം: വാളകം സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന കെ.ആര് ഗീതയെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഹൈകോടതി. രണ്ടാഴ്ചക്കകം ഗീതയെ തിരിച്ചെടുക്കണമെന്ന് സ്കൂള്‍ മാനേജര്‍ കൂടിയായ ആര്. ബാലകൃഷ്ണപിള്ളക്കു കോടതി നിര്‍ദേശം നല്കി. വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന് കൃഷ്ണകുമാറിന്റെ ഭാര്യയാണ് ഗീത.
2013 ജൂണിലാണ് ഗീതയെ ബാലകൃഷ്ണപിള്ള സ്കൂളില്‍ നിന്നു പുറത്താക്കിയത്. ഇവരെ തിരിച്ചെടുക്കണമെന്നു ഡി.ഡി.ഐയും ഡി.പി.ഐയും നിര്‍ദേശം നല്‍കിയെങ്കിലും മാനേജ്മെന്റ് തയാറായില്ല. പിന്നീട് ഗീതയെ പുറത്താക്കി കൊണ്ടു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പുറത്താക്കിയ നടപടിക്കെതിരേ ഗീത ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post