ജനീവ: ടുണീഷ്യയും തുര്‍ക്കിയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഫുട്ബോലിന് തന്നെ നാണക്കേടായ സംഭവം ഉണ്ടായത്. തുര്‍ക്കി ക്യാപ്റ്റന്‍ ചെങ്ക് ടൗസണ്‍ ആണ് സംഭവത്തിലെ വില്ലന്‍. ഗാലറിയിലുണ്ടായിരുന്ന കാണിയെ കഴുത്തറക്കുമെന്ന് ചെങ്ക് ആംഗ്യം കാണിക്കുകയായിരുന്നു. ചുവപ്പ് കാര്‍ഡ് കാട്ടി റഫറി ക്യാപറ്റനെ കയ്യോടെ പുറത്താക്കുകയും ചെയ്തു.
മത്സരം നടക്കുന്നതിനിടെ ഗാലറിയിലുണ്ടായ തന്റെ പിതാവിനെ ആരാധകര്‍ ആക്രമിച്ചു എന്ന് തെറ്റിദ്ധരിച്ചായിരുന്നു എവര്ട്ടണ് സ്ട്രൈക്കര്‍ കൂടിയായ ചെങ്ക് ടൗസണ്‍ന്റെ നിയന്ത്രണംവിട്ടുള്ള പ്രകടനം. ഗാലറിയില്‍ ടൗസന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകന് ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് ടൗസണ്‍ന്റെ പിതാവ് തടയുകയായിരുന്നു. എന്നാല്‍ അത് ആരാധകന് തന്റെ പിതാവിനെ അക്രമിച്ചതാണെന്ന് താരം തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഗാലറിയിലേക്ക് കയറാന്‍ ശ്രമിച്ച ടൗസണ്‍ ആരാധകനെ കഴുത്തുറക്കുമെന്ന് ആംഗ്യം കാണിച്ചു.
When Sam Allardyce turns up to watch Turkey. Cenk Tosun 😂 #Tosun #tosunpaşa #EFC #Turkey #WorldCup2018 pic.twitter.com/ebBanIcNu1
— Sky News (@ViraINews) June 1, 2018
ഇരുടീമിലേയും കളിക്കാര്‍ ചേര്‍ന്നാണ് ടൗസണെ പിടിച്ചുവെച്ചത്. എന്നിട്ടും രോഷം അടങ്ങിയല്ല. 60-ാം മിനിറ്റിലായിരുന്നു ഈ സംഭവമെല്ലാം അരങ്ങേറിയത്. മത്സരം ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞു.
Discussion about this post