തിരുവനന്തപുരം: രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ ഏതു ഫോണിലേക്കും സൗജന്യ കോളുകള്‍ വിളിക്കാമെന്ന ബിഎസ്എന്‍എലിന്റെ വാഗ്ദാനം പൊള്ളയാകുന്നു. ചില ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ കോളുകള്‍ ഉണ്ടായിരുന്നതെന്നും സാധാരണ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം ലഭ്യമല്ലെന്നുമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ പയുന്നത്. സൗജന്യ കോള്‍ ഉണ്ടെന്ന ഓഫര്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന നിരവധി പേരാണ് വീണ്ടും ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ എടുത്തത്. എല്ലാ ഉപയോക്താക്കള്‍ക്കും എന്നത് പരസ്യ വാചകത്തില്‍ മാത്രമാണെന്നറിഞ്ഞതോടെ പുതിയ കണക്ഷന് എടുത്തവര്‍ നിരാശയിലാണ്.
എന്നാല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ഇക്കാര്യം പിന്നീട് എസ്എംഎസിലൂടെ അറിയിച്ചെന്നാണ് ബിഎസ്എന്‍എല്ലിന്റെ വാദം. ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവു വന്നതോടെയാണ് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയത്.
Discussion about this post