ഡല്‍ഹി: പ്രകോപനമില്ലാതെ തന്നെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഭീകരപ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടു പോകാനാകില്ലെന്നും പാക്കിസ്ഥാനോട് തമായ ഭാഷയില്‍ പ്രതിരോധമന്ത്രി പ്രതികരിച്ചു.
അതിര്‍ത്തി സംരക്ഷിക്കുക എന്നത് സേനയുടെ ദൗത്യമാണ് അതിര്‍ത്തിക്കപ്പുറം സംരക്ഷിക്കുക ഞങ്ങളുടെ ഉത്തരവാദിത്വമല്ല. ഇന്ത്യയുടെ ഭാഗത്തുനിന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടാകില്ലെന്നും ഇന്ത്യ ജാഗ്രതയോടെ ഇരിക്കുമെന്നും നിര്‍മ്മലാ സീതാരാമന് പ്രതികരിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാല്‍ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍ക്കും ഒരു അതിരുണ്ട്. പാകിസ്ഥാന് പ്രകോപനം സൃഷ്ടിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. വിശുദ്ധ റംസാന് മാസത്തിലും പാകിസ്ഥാന് പ്രശ്നം സൃഷ്ടിക്കുകയാണെന്നും നിര്‍മ്മലാ സീതാരാമന് പ്രതികരിച്ചു.
റാഫേല്‍ ഇടപാടില്‍ തെറ്റായ നടപടികള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതിരോധ മന്ത്രി പ്രതികരിച്ചു. റാഫേല്‍ കരാറിനെകുറിച്ച് ഉയരുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് ആയുധ ശേഖരമുണ്ടെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
Discussion about this post