സാമ്പിള്‍ രജിസ്റ്റ്രേഷന് സിസ്റ്റം സ്ഥിതിവിവര കണക്കുകളന്നുസ്സരിച്ച് ഇന്ത്യയിലെ മാതൃമരണനിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ .2011-2013ലേക്കാള്‍ 28% കുറഞ്ഞതായാണ് കാണുന്നത്. 2011-2013ല്‍ ഒരു ലക്ഷം അമ്മമാരില്‍ 167 ആയിരുന്ന മാതൃ മരണനിരക്ക് ഈ വര്‍ഷം ഒരു ലക്ഷം അമ്മമാരില്‍ 130 ആയാണ് കുറഞ്ഞത്.
ഏറ്റവും കൂടുതല്‍ മാതൃമരണനിരക്കില്‍ കുറവുണ്ടായിട്ടുള്ളത് ബീഹാര്‍ മദ്ധ്യപ്രദേശ്, ഝാര്‍ഘണ്ഡ് ഛത്തീസ്ഘഢ് ഓഡീഷ, രാജസ്ഥാന് ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ട് ആസാം എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളില്‍ 23 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. ഒരു ലക്ഷം അമ്മമാരില്‍ 115 ആയിരുന്ന മാതൃമരണനിരക്ക് ഈ പ്രദേശങ്ങളില്‍ 93 ആയി കുറഞ്ഞു. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് 77 ആണ്. ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 29 ശതമാനമാണ് മാതൃമരണാനിരക്കില് കഴിഞ്ഞ കണക്കെടുപ്പിനേക്കാള്‍ കുറവുണ്ടായത്. ഈ പ്രദേശങ്ങളില്‍ 285 ആയിരുന്ന മാതൃമരണനിരക്ക് ഈ വര്‍ഷം 201 ആയി കുറഞ്ഞു.
കേരളത്തിലാണ് ഏറ്റവും കുറവ് മാതൃമരണനിരക്കുള്ളത്. 61 ആയിരുന്നത് ഇപ്പോള്‍ 46 ആയി കുറഞ്ഞു. മഹാരാഷ്ട്രയ്ക്കാണ് രണ്ടാം സ്ഥാനം. തമിഴ്നാട്ടിനു ഏറ്റവും കുറഞ്ഞ മാതൃമരണനിരക്കില്‍ മൂന്നാം സ്ഥാനവുമാണ്.
”ഈ വര്‍ഷം മാതൃമരണനിരക്ക് 139 ആക്കി കുറയ്ക്കണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ലക്ഷ്യവും കടന്ന് 130 ആയത് അതിയായ സന്തോഷം തരുന്നതാണ്. നാഷണല്‍ ഹെല്‍ത് മിഷനു കീഴില്‍ കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇത്രയും വലിയൊരു ഫലമുണ്ടാകാന്‍ കാരണം. 2015നേക്കാള്‍ 12000 അമ്മമാരുടെ ജീവനുകള്‍ നമുക്ക് കൂടുതല്‍ രക്ഷിയ്ക്കാന്‍ സാധിച്ചുവെന്നാണ് ഇത് തെളിയിയ്ക്കുന്നത്.” നാഷണല്‍ ഹെല്‍ത് മിഷന് മേധാവി മനോജ് ജലാനി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലേയും മാതൃമരണനിരക്ക് ഒരുപോലെ കുറയ്ക്കുകയാണ് ഇനിയത്തെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന പ്രകാരം ആറായിരം രൂപ ഗര്‍ഭിണികള്‍ക്ക് സഹായധനം നല്‍കുന്നുണ്ട്. അതു വഴി അവരെ മാതൃ ശിശു സംരക്ഷണ ക്ളാസുകള്‍ നല്കി ബോധവല്ക്കരിയ്ക്കുകയും പ്രതിരോധകുത്തിവയ്പ്പുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഉറപ്പുവരുത്താനും തുടങ്ങുന്നതിലൂടെ ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലമുണ്ടാകുമെന്നാണ് വിചാരിയ്ക്കുന്നത്.
Discussion about this post