ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ചു നീക്കാന്‍ ഉത്തരവ്. കളക്ടര്‍ ടി.വി അനുപമയാണ് തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും കമ്പനിയുടെ പേരില്‍ നോട്ടിസ് അയച്ചത്.
ആലപ്പുഴയില്‍നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച കലക്ടര്‍ ടി.വി. അനുപമ അധികാരമൊഴിയും മുമ്പ്ാണ് വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.
നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഇന്നലെ വൈകിട്ട് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 2003 ലാണ് ബണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയത്. അന്ന് സ്ഥലമുടമ ലീലാമ്മ ഈശോ ആയിരുന്നു. ഇവര്‍ കമ്പനിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോട്ടിന്റെ പാര്‍ക്കിങ് ഏരിയയായി മാറിയത്. 2006 ലാണ് ബണ്ടിന്റെ വീതി കൂട്ടിയതെന്നും അനുപമ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post