ഡല്‍ഹി: റെയില്‍വേയിലെ കാറ്ററിങ് ജീവനക്കാരെന്ന് തോന്നിക്കുന്നവര്‍ മലിനജലത്തില്‍ പാത്രങ്ങള്‍ കഴുകുന്ന വിഡിയോ റെയില്‍വെക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ച നടി ശബാന ആസ്മി നാണം കെട്ടു. കഴിഞ്ഞ ദിവസമാണ് താരം വീഡിയൊ ഷെയര്‍ ചെയ്തത്. ട്വീറ്റില്‍ റെയില്‍വെയേയും വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തിരുന്നു.
Thank you for clarifying this . I stand corrected. Pls accept my apologies https://t.co/30Kodpcqfm
— Azmi Shabana (@AzmiShabana) June 5, 2018
I have apologised unconditionally. I stand corrected https://t.co/yhR1HQsJ1i
— Azmi Shabana (@AzmiShabana) June 5, 2018
എന്നാല്‍ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലില്‍ നടന്നതാണെന്ന് റെയില്‍വെ തന്നെ മറുപടി നല്കി. ഇതോടെയാണ് ശബാന അസ്മിക്ക് അമളിപിണഞ്ഞത് മനസിലായത്.
സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും ഇതില്‍ മാപ്പ് പറയുന്നുവെന്നും മറുപടി നല്കി.
Discussion about this post