ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വാര്‍ത്താ ലിങ്കിന് നല്കിയ തലക്കെട്ടാണ് പ്രതിഷേധത്തിന് വഴിവച്ചത്. നരേന്ദ്രമോദിയുടെ ജീവിതം ബോയ്പിക്കാവുമ്പോള് എന്ന് കുറിപ്പോടെ ഷെയര്‍ ചെയ്ത വാര്‍ത്തയില്‍ ഷക്കീലയായി റിച്ച ഛദ്ദ എന്നാണ് തലക്കെട്ട്. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്യപ്പെട്ട പോസ്റ്റിന് കീഴെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
തെറ്റുപറ്റിയതാവാന് വഴിയില്ല, മനപൂര്‍വം പ്രധാനമന്ത്രിയെ അപമാനിക്കുകയും ഏഷ്യാനെറ്റിന്റെ ഉദ്ദേശം എന്നിങ്ങനെയാണ് പ്രതിഷേധ കമന്റുകള്‍. ഏഷ്യാനെറ്റിനെതിരെ തെറിവിളിയും ഉയരുന്നുണ്ട്. നിരവധി പേര് പ്രതിഷേധിച്ചെങ്കിലും കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകളായിട്ടും തിരുത്തു വരുത്താതിനെതിരെയും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post