മെയിന്‍പുരി:ബി.ജെ.പിയെ തോല്പ്പിക്കാനായി കുറച്ച് ലോക്സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന വാദവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അതിനായി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അഖിലേഷ്.
ബി.ജെ.പി 2019 ഇല് മടങ്ങി വരുന്നത് ഇല്ലാതാക്കാന്‍ എതിര്‍കക്ഷികളെ എല്ലാം ചേര്‍ത്ത് മഹാഗത്ബന്ധന് രൂപികരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
തന്റെ പാര്‍ട്ടിക്ക് സീറ്റ് വിഭജനത്തെക്കുറിച്ച് ആശങ്കകളില്ലെന്നും. ബി.ജെ.പിക്ക് എതിരെയുള്ള സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അഖിലേഷ് യാദവ് വ്്യക്തമാക്കി.
തങ്ങളുടെ ഗവണ്മെന്റ് വീണ്ടും അധികാരത്തിലെത്തിയാല്‍ ട്രാക്ടറുകളില്‍ നികുതി ചുമത്തില്ലെന്നും 30 ലക്ഷത്തിന് രൂപയില്‍ താഴെ മൂല്യമുള്ള വാഹനങ്ങളേയും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും അഖിലേഷ് പറഞ്ഞു
Discussion about this post