തിരുവനന്തപുരം : തിരുവനന്തപുരം കീഴാറ്റിങ്ങലില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കീഴാറ്റിങ്ങല്‍ സ്വദേശി ചന്ദ്രപ്രഭ അറസ്റ്റിലായി.ഇവരുടെ കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരും അറസ്റ്റിലായതായതായാണ് റിപ്പോര്‍ട്ട്. മെയ് എട്ടാം തീയതിയാണ് കൊലപാതകം നടന്നത്. അസ്വാഭാവിക മരണം എന്ന് പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.
അപകടമരണമാണ് എന്ന് വരുത്തി പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നും പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കുഞ്ഞില്ലെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കാമുകന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.അതിനിടെ, ചന്ദ്രപ്രഭ മാനസികാസ്വസ്ഥ്യത്തിന് ചികില്‍സയില്‍ ആയിരുന്നതായി പിതാവ് പൊലീസിന് മൊഴി നല്കി.
Discussion about this post