ആലപ്പുഴ: മദ്യനയത്തില്‍ തിരുമേനിമാര്‍ പറയുന്നത് കേട്ടതു കൊണ്ടാണ് സര്‍ക്കാരിന് തിരിച്ചടിയുണ്ടായതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനും തിരിച്ചടിയാണ് ഉണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.എന്തു വില കൊടുത്തും നയം നടപ്പിലാക്കുമെന്നായിരുന്നു സുധീരന്റെ പ്രസ്താവന.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് കനത്ത തിരിച്ചടി നല്‍കുന്ന വിധിയായിരുന്നു ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ മദ്യനയത്തെ സുപ്രീം കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനും കോടതി ഇന്നലെ ഉത്തരവിട്ടു. മദ്യനയത്തില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ഭാര്യകരമായിപ്പോയതായി വി.എം സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു.
Discussion about this post