ശ്രീനഗര്‍ : തന്റെ മകനെ കൊന്നവരെ വെറുതേ വിടില്ലെന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്. സര്‍ക്കാര്‍ എന്തിനാണ് കാത്തിരിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ അവരെ കൊല്ലണം അല്ലെങ്കില്‍ മകന് വേണ്ടി താന്‍ പ്രതികാരം തീര്ക്കാനിറങ്ങുമെന്നും ഔറംഗസീബിന്റെ പിതാവ് പറയുന്നു.
ഇത് തന്നോടും തന്റെ കുടുംബത്തോടും മാത്രം ചെയ്ത ക്രൂരതയല്ല. ഈ രാജ്യത്തോടും കശ്മീരിനോടും സൈന്യത്തോടും ചെയ്ത ക്രൂരതയാണ്. ഈ പ്രവണത് ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും പിതാവ് പറഞ്ഞു. വിഘടനവാദികളേയും അതിനു കുടപിടിക്കുന്നവരേയും കശ്മീരിനു പുറത്താക്കണം. ഭീകരരെ തുരത്താന്‍ എത്രയും വേഗം പുതിയ ഓപ്പറേഷന് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു.ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്.
പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post